വക്കം : സംസ്ഥാന കൃഷിവകുപ്പിന്റെ ഒരു കോടി ഫലവൃക്ഷ തൈകൾ പദ്ധതിയിൽ പേര, മാതളം, നെല്ലി എന്നിവയുടെ ഗ്രാഫ്റ്റ് തൈകൾ വക്കം കൃഷി ഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. 75 ശതമാനം സബ്സിഡി നിരക്കിലാണ് വിൽപ്പന. മൂന്ന് തൈകൾക്കും കൂടി 34 രൂപ കർഷകൻ നൽകണം. ആവശ്യമുള്ളവർ വസ്തുവിന്റെ കരം അടച്ച രസീതിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ ഹാജാരാക്കണം. തൈകളുടെ വിതരണം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ ആയിരിക്കുെമെന്ന് കൃഷി ഓഫീസർ അനു ചിത്ര അറിയിച്ചു.