തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-ജന ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി പട്ടം ശശിധരൻ,എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, പി.എസ്.നായിഡു, സുനിൽ മതിലകം, മൈക്കിൾ ബാസ്റ്റിൻ, കാലടി പ്രേമചന്ദ്രൻ, പി.ഗണേശൻ നായർ, കെ.എസ്.ഹരികുമാർ, സെയ്തലി, ആത്മജൻ,രാജൻ പത്മനാഭ, കിള്ളിപ്പാലം രാജൻ, വിപിൻ തമ്പാനൂർ, സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.