ആറ്റിങ്ങൽ : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയുംഅതിനു നേതൃത്വം നൽകിയ അദ്ധ്യാപകരെയും എ.ഐ എസ്.എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.സംസ്ഥാന കമ്മിറ്റി അംഗം പി.എസ് ആന്റസ് ഉദ്ഘാടനം ചെയ്തു.എ.ഐ.എസ്. എഫ് മണ്ഡലം പ്രസിഡന്റ് ജഗൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം കമ്മിറ്റി അംഗം നവീൻ,​സെക്രട്ടറി മുകുന്ദൻ ബാബു,​കമ്മിറ്റി അംഗം വിഷ്ണു,യൂണിറ്റ് കമ്മിറ്റി അംഗം നിപിൻ.കെ എന്നിവർ നേതൃത്വം നൽകി