നെയ്യാറ്റിൻകര:സ്വദേശാഭിമാനി കൾചറൽ സെന്ററും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന തലയൽ എസ്. കേശവൻനായരുടെ അനുസ്മരണ വാരാചരണം നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ചു.തലയൽ എസ്. കേശവൻനായരുടെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി ആറ് ഫലവൃക്ഷത്തൈകൾ നിംസ് വളപ്പിൽ നട്ടു.
വാരാചരണത്തിന്റെ ഭാഗമായുള്ള ഓൺലൈൻ പ്രഭാഷണപരമ്പര കലാചരിത്രകാരൻ ജോണി എം.എൽ ഉദ്ഘാടനം ചെയ്തു. വരുംദിവസങ്ങളിൽ ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജ് മലയാള ഭാഷാ വിഭാഗം മേധാവി ഡോ.ബെറ്റി മോൾ മാത്യു,ഡോ.അജയൻ പനയറ, ഡോ.അജിത്ത് തുടങ്ങിയവർ പ്രഭാഷണം നടത്തും. ഞായറാഴ്ച വൈകിട്ട് 4ന് തലയൽ യുവജനോത്സവ വിജയികൾക്കുള്ള സമ്മാനദാനം നിംസിൽ വച്ച് നടത്തുമെന്ന് വിനോദ് സെന്നും നിംസ് എം.ഡി എം.എസ് ഫൈസൽ ഖാനും അറിയിച്ചു.