ആറ്റിങ്ങൽ: എറാസ്‌മസ് മുണ്ടസ് സ്കോളർഷിപ്പ് നേടിയ ആറ്റിങ്ങലുകാരി നാടിന് അഭിമാനമായി. യൂറോപ്യൻ യൂണിയന്റെ 44.5 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷൻ ഹൗസ് നമ്പർ 10 ൽ സുരേഷ് കുമാർ, ബിന്ദു ദമ്പതികളുടെ ഏക മകൾ ദേവിക സുരേഷിന് ലഭിച്ചത്. കടൽ ജീവികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട പഠനത്തിനാണ് സ്കോളർഷിപ്പ്. മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷൻ ദേവികയെ അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉപഹാരം സമ്മാനിച്ചു. എം.ആർ.എ പ്രസിഡന്റ് നാരായണപിള്ള, വാർഡ് കൗൺസിലർമാരായ ഷീജ, ബിനു, കവിത പ്രബുദ്ധറാം, എം.ആർ.എ സെക്രട്ടറി എസ്. സതീഷ് കുമാർ, ജഗീഷ് ബാബു എന്നിവർ സംസാരിച്ചു.