ആറ്റിങ്ങൽ: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഫെഡറേഷന്റെ നേതൃത്വത്തിൽ 27ന് എല്ലാ പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിലും ബസ് ഉടമകൾ ഉപവാസ സമരം നടത്തന്നതിന്റെ ഭാഗമായി ജില്ലാ പ്രൈവറ്റ് ബസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉപവാസം നടത്തുമെന്ന് സെക്രട്ടറി എസ്.സാബു ജനത അറിയിച്ചു.ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്യും.വർക്കല കഹാർ,ആർ.രാമു, ആർ.സുഭാഷ്, അഡ്വ. ലെനിൻ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,മനോജ് ബി.ഇടമന,അവനവഞ്ചേരി രാജു മണമ്പൂർ ഗോപൻ , അഡ്വ.എസ്.ഫിറോസ് ലാൽ,പി.ഉണ്ണികൃഷ്ണൻ,പ്രതാപൻ,അംബിരാജ,പൂജ ഇക്ബാൽ,എസ്.പ്രശാന്തൻ,എച്ച്. നാസിം എന്നിവർ സംസാരിക്കും.