ddddd

തിരുവനന്തപുരം: സ്വീവേജ് പദ്ധതിക്കായി പൊളിച്ച് ഒന്നര വർഷമായിട്ടും ഉള്ളൂർ- ആക്കുളം റോഡ്,​ മഞ്ചാടിറോഡ്, ശ്രീ ചിത്തിര തിരുനാൾറോഡ്, പുലയനാർകോട്ട – എസ്.എൻ നഗർ റോഡ് എന്നിവ ഗതാഗതയോഗ്യമാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് ജലഅതോറി​ട്ടിക്ക്‌ നോട്ടീസയച്ചു. ജലഅതോറി​ട്ടി മാനേജിംഗ് ഡയറക്ടറും തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയും പരാതി പരിശോധിച്ച്, പരിഹാരമാർഗങ്ങൾ ഉൾപ്പെടുത്തി നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം കേസ് പരിഗണിക്കും.
മുൻ നഗരസഭാ കൗൺസിലർ ജി. എസ് .ശ്രീകുമാർ, പ്രദേശവാസികളായ ദീപക്.സി, പ്രദീപ് എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.