rank-list

തിരുവനന്തപുരം: വിവിധ ജില്ലകളിലെ എൽ.പി, യു.പി, എച്ച്.എസ്.എ റാങ്ക് ലിസ്റ്റിലുള്ളവർ വ്യാഴായ്ച്ച മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ ദിവസേന 20 പേർ വീതം അനിശ്ചിതകാല സമരം നടത്തുമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കൺവീനർ അറിയിച്ചു. സ്റ്റാഫ് ഫിക്സേഷൻ നടത്തുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വർഷം കൂടി നീട്ടുക, പ്രമോഷൻ നടപ്പാക്കുക എന്നിവയാണ് ആവശ്യങ്ങൾ.