ddd

തിരുവനന്തപുരം : ഓക്‌സിജൻ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ ദ്രവീകൃത മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചു. ജില്ലാ നിർമിതി കേന്ദ്രമാണ്. 6000കിലോ ലിറ്റർ സംഭരണശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചത്. ഓക്‌സിജൻ പൈപ്പ്‌ലൈനുകളുടെ നിർമമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. മേയ് അവസാന വാരം ആരംഭിച്ച പ്ലാന്റിന്റെ നിർമാണം ഒന്നരമാസം കൊണ്ടാണ് പൂർത്തിയാക്കിയത്. ബ്രിഡ്‌ജിംഗ് ട്രാക്കുകൾ നിർമ്മിക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവർത്തനം പുരോഗമിക്കുകയാണ്. ആശുപത്രിയിലെ എല്ലാ വാർഡുകളിലേക്കും ഓക്‌സിജൻ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. അതിവേഗത്തിൽ നിർമ്മാണം പൂർത്തിയാക്കി ഓക്‌സിജൻ ലഭ്യത കാര്യക്ഷമമാക്കുമെന്നും കളക്ടർ വ്യക്തമാക്കി.