lions

തിരുവനന്തപുരം: നോവ ലയൺസ് ക്ലബിന്റെ ഭാരവാഹികളായി പ്രസിഡന്റ് അനിത അജയ്, സെക്രട്ടറി ജോർജ് തോമസ് കുളത്താക്കൽ, ട്രഷറർ ലക്ഷ്മി രാധാകൃഷ്ണൻ എന്നിവർ ചുമതലയേറ്റു. പ്രശാന്ത് ഹോട്ടലിലും സൂം പ്ലാറ്റ്ഫോമിലുമായി നടന്ന ഹൈബ്രിഡ് മീറ്റിംഗിൽ പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ അലക്‌സ് കുര്യാക്കോസ് ഇൻസ്റ്റലേഷൻ നിർവഹിച്ചു. ഡിസ്ട്രിക് കാബിനറ്റ് സെക്രട്ടറി കെ.പി. വിജയകുമാർ പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തു.

പൂജപ്പുര കൊവിഡ് ആശുപത്രിയിലേക്ക് വേണ്ടിയുള്ള പ്രതിരോധ സാമഗ്രികൾ, അന്നം സുകൃതം, ഡി.ജിയുടെ സിഗ്നേച്ചർ പ്രോജക്ടിനുമുള്ള സംഭാവനകൾ, വഴിയോര കച്ചവടക്കാർക്ക് വേണ്ടിയുള്ള തണൽക്കുടകൾ തുടങ്ങിയവ വിതരണം ചെയ്തു.

ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറർ വി.ജി. ജയചന്ദ്രൻ, സോൺ ചെയർപേഴ്സൺ വി.കെ. പ്രദീപ്, ഡിസ്ട്രിക്ട് ചെയർപേഴ്സൺ എം.എ. വഹാബ് തുടങ്ങിയവർ സംസാരിച്ചു. ഡിസ്ട്രിക്ട് ഗവർണർ കെ ഗോപകുമാർ മേനോനും ബിന്ദു ഗോപകുമാറിനും സ്വീകരണം നൽകി. എൻജിനിയർ സി. മോഹൻ നന്ദി പറഞ്ഞു.