തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസുൾപ്പെടെ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട നോർത്ത് ബ്ലോക്കിലും മദ്ധ്യഭാഗത്തെയും മേൽക്കൂരകളിൽ ചോർച്ച. ഇതേത്തുടർന്ന് അവിടത്തെ മേച്ചിൽ ഷീറ്റ് മാറ്റുന്നതിനും അനുബന്ധ പ്രവർത്തികൾക്കുമായി 77 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗം ഉത്തരവായി.