വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനത്തിന് ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം നടത്താൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി കുന്നത്തുകാൽ പഞ്ചായത്ത് കമ്മറ്റി പ്രതീകാത്മക ശവമഞ്ചയാത്രയും ധർണയും സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്.വി. ശ്രീജേഷ്, ജില്ലാ കമ്മറ്റി അംഗം അരുവിയോട് സജി, നാറാണി സുധാകരൻ, മണവാരി രതീഷ്,സജി ചന്ദ്രൻ,അഭിലാഷ്, ചെറിയകൊല്ല പ്രദീപ്,മാണിനാട് സജി,വർണ്ണം സജി,ഓംകർ ബിജു,മാണിനാട് സന്തോഷ്,വിഭിന്നൻ,വിനോദ്, തുടങ്ങിയവർ സംസാരിച്ചു.