allotment

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളായ കാസർഗോഡ് മാർത്തോമ കോളേജ് ഒഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ബ്യൂ.എച്ച് കോളേജ് ഒഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ എന്നീ കോളേജുകളിലെ 2020-21 വർഷത്തെ മാസ്റ്റർ ഒഫ് ആഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി ബിരുദാനന്തര ബിരുദ കോഴ്സിനും തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് നടത്തുന്ന 2020-21 വർഷത്തെ മാസ്റ്റർ ഒഫ് സയൻസ് ഇൻ ഓഡിയോളജി, മാസ്റ്റർ ഒഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും ഉള്ള പ്രവേശനത്തിന് അപേക്ഷകർ സമർപ്പിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ ഫീസ് ഒടുക്കി ജൂലായ് 23നകം പ്രവേശനം നേടണമെന്ന് എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560363, 364.