ddd

തിരുവനന്തപുരം: ജില്ലയിൽ 2021 - 22 സാമ്പത്തിക വർഷത്തെ മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വർഷത്തെ അതേനിരക്കിൽ തന്നെ ഗുണഭോക്തൃ വിഹിതം ഈടാക്കും. അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും മത്സ്യഭവനുകളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറവും അനുബന്ധ രേഖകളും ബന്ധപ്പെട്ട മത്സ്യഭവനുകളിൽ അടിയന്തരമായി സമർപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 04712450779.