മലയിൻകീഴ് : കോൺഗ്രസ് നേതാക്കളായ തിലോത്തമൻനായരുടെയും കെ.എൻ.ഗോപകുമാറിന്റെയും അനുസ്മരണ യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ശ്രീകൃഷ്ണപുരം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശശിധരൻനായർ അദ്ധ്യക്ഷത വഹിച്ചു.വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിളപ്പിൽ എ.ബാബുകുമാർ, ഡി.സി.സി അംഗം ജി.പങ്കജാക്ഷൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സുരേന്ദ്രൻ,പേയാട് മണ്ഡലം പ്രസിഡന്റ് ബിജു,പണ്ടാരക്കണ്ടം ജയകുമാർ,നടുക്കാട് അനിൽ,എസ്.പദ്മകുമാർ,അക്ഷയ്കുമാർ എന്നിവർ സംസാരിച്ചു.