വെള്ളറട: ജനാധിപത്യ കേരള കോൺഗ്രസ് പാറശാല നിയോജക മണ്ഡലം യോഗം,​ പ്രസിഡന്റ് ചേനാട് രാജൻ ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലാ വൈസ് പ്രസിഡന്റ് വെള്ളറട ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സ്വാമി ദാസ്,​ റോബിൻ പ്ളാവിള,​ എം. ബാബു,​ വിജയൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ നിയോജക മണ്ഡലം ഭാരവാഹികളെയും തിരഞ്ഞെടുത്തു. ചേനാട് രാജൻ ജോൺ (പ്രസിഡന്റ് ),​ ഡി. സ്വാമിദാസ് (വർക്കിംഗ് പ്രസിഡന്റ് ),​ റോബിൻ പ്ളാവിള (ജനറൽ സെക്രട്ടറി),​ കെ. പൊന്നുമണി (വൈസ് പ്രസിഡന്റ് ),​ മായം മനു സെബാസ്റ്റ്യൻ (സെക്രട്ടറി ),​ മോഹനൻ ആശാരി (ട്രഷറർ),​ അമ്പൂരി ലിജോമാത്യു ,​ ഒറ്റശേഖരമംഗലം എൻ. സത്യൻ,​ വെള്ളറട വിൽസന്റ്,​ കുന്നത്തുകാൽ ആലത്തൂർ സൈമൺ,​ കൊല്ലയിൽ രാജു (മണ്ഡലം പ്രസിഡന്റുമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.