തിരുവനന്തപുരം:ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ഓർമ്മയായിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് പൂർത്തിയാവുന്നു. ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ മഹാരാജാവിന്റെ 30-ാമത് ചരമവാർഷികം ഇന്ന് രാവിലെ 8.15ന് കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ ആചരിക്കും.ശ്രീ മൂലം തിരുനാൾ രാമവർമ്മ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.തുടർന്ന് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും.കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകൾ മാത്രമെ ഉണ്ടായിരിക്കൂ.