veena

തിരുവനന്തപുരം : ഗർഭിണികൾ കൊവിഡ് വാക്‌സിൻ എടുക്കാൻ മടിക്കരുതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൊവി‌ഡ് ബാധിച്ചാൽ സ്ഥിതി ഗുരുതരമാകുമെന്ന പശ്ചാത്തലത്തിലാണ് ഗർഭിണികൾക്ക് വാക്‌സിൻ നൽകാൻ 'മാതൃകവചം' എന്ന പേരിൽ പ്രത്യേക കാമ്പൈൻ ആരംഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 39,822 ഗർഭിണികളാണ് വാക്‌സിൻ എടുത്തത്. സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ഗൈനക്കോളജിസ്റ്റുകളുടെയും ആശ പ്രവർത്തകരുടെ സഹായത്തോടെ ഗർഭിണികൾക്ക് അവബോധം നൽകും. ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് വാക്‌സിൻ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട കാലയളവിൽ മുലയൂട്ടുന്ന സമയമായാൽ പോലും വാക്‌സിൻ എടുക്കുന്നതിന് തടസമില്ല.

ഡോ​ക്ടർഉ​ൾ​പ്പെ​ടെ
ര​ണ്ട് ​പേ​ർ​ക്ക് ​കൂ​ടി​ ​സി​ക്ക

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​ഡോ​ക്ട​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ര​ണ്ട് ​പേ​ർ​ക്ക് ​കൂ​ടി​ ​സി​ക്ക​ ​വൈ​റ​സ് ​ക​ണ്ടെ​ത്തി.​ ​ഇ​തു​വ​രെ​ ​രോ​ഗം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ​പു​തി​യ​ ​കേ​സു​ക​ൾ.​ ​കാ​ട്ടാ​യി​ക്കോ​ണം​ ​സ്വ​ദേ​ശി​നി​ ​(41​),​ ​കു​മാ​ര​പു​രം​ ​സ്വ​ദേ​ശി​നി​യാ​യ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഡോ​ക്ട​ർ​ ​(31​)​ ​എ​ന്നി​വ​രി​ലാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​വൈ​റോ​ള​ജി​ ​ലാ​ബി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​വൈ​റ​സ്ബാ​ധ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ആ​കെ​ 37​ ​പേ​ർ​ക്കാ​ണ് ​വൈ​റ​സ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ 7​ ​പേ​രാ​ണ് ​നി​ല​വി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​മ​റ്റു​ള്ള​വ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.