തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. സ്റ്റേഷനുകളിൽ പി.ആർ.ഒമാരുടെ നിയമനം സംബന്ധിച്ച് 2019ൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണം. പി.ആർ.ഒമാരെ മറ്റ് ജോലികൾക്ക് നിയോഗിക്കരുത്.