photo

നെടുമങ്ങാട്; കേരള സ്കൂൾ ടീചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'വീട്ടിൽ ഒരു വിദ്യാലയം' പദ്ധതിയുടെ നെടുമങ്ങാട് ഉപജില്ലാ ഉദ്ഘാടനവും ഡിജിറ്റൽ പഠനോപകരണ വിതരണവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ഡി.സുരേഷ് കുമാർ പനവൂർ പി.എച്ച്.എം.കെ.എം.വി ആൻഡ് എച്ച്.എസ് എസിൽ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി ഡിജിറ്റൽ ഉപകരണം കൈമാറി.കെ.എസ്.ടി.എ ഉപജില്ലാ പ്രസിഡന്റ്‌ കെ.എൽ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് വിശദീകരണം നടത്തി. ഉപജില്ലാ സെക്രട്ടറി എസ്.സജയകുമാർ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുനിത,പനവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി, സംസ്ഥാന കമ്മിറ്റി അംഗം ബി.ബിജു, ജില്ലാ വൈസ് പ്രസിഡന്റ് എൻ.ആർ റാണിചിത്ര, മാനേജർ എം. മുഹ്സിൻ, ഒ .പി.കെ ഷാജി, വാർഡ് മെമ്പർ ഹസീന ബീവി, ഉപജില്ലാ കമ്മിറ്റി അംഗം എസ്.റിയാസ് എന്നിവർ സംസാരിച്ചു. ഐ.ജി പ്രേംകല, ജി.ആർ ഷൈനി ദാസ്, ആർ.നസീറ ബീവി, ഷമീന,രജിത്, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.കെ.എസ്.ടി.എ പനവൂർ ബ്രാഞ്ച് സെക്രട്ടറി എം.ചിദ്രൂപ് നന്ദി പറഞ്ഞു.