പാറശാല:ഡോ.എം.ജി.ആർ മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ ആയുർവേദിക് മെഡിസിനിൽ (ബി.എ.എം.എസ്) ഏറ്റവും കൂടുതൽ മാർക്ക് നേടി വിജയിച്ച ചെന്നൈ സായിറാം ആയുർവേദ മെഡിക്കൽ കോളേജിലെ ഡോ.ഗായത്രിയെ തമിഴ്‌നാട് മന്ത്രി എം.സുബ്രഹ്മണ്യം സ്വർണ മെഡലും പ്രശസ്തി പത്രവും നൽകി ആദരിച്ചു. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയും വട്ടവിള ശ്രീഭദ്രകാളി ദേവീ ക്ഷേത്ര പൂജാരി ഗംഗാധരൻ വാഴ്ത്തി യുടെയും (അമ്പിളി)ജയകുമാരി അമ്മയുടെയും മകളാണ്.