കോവളം:യുവജനങ്ങൾക്ക് തൊഴിലവസരം നഷ്ടപ്പെടുന്നതായി യുവജനതാദൾ (എസ് ) വിഴിഞ്ഞം മേഖലാ പ്രവർത്തകസമ്മേളനം.ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.ജനതാദൾ (എസ്) വിഴിഞ്ഞം മേഖലാ പ്രസിഡന്റ് ടി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെ. ജയചന്ദ്രൻ,തെന്നൂർ കോണം ബാബു,എ.സി.ചന്ദ്രമോഹൻ,ഷാജഹാൻ,സിന്ധു വിജയൻ,ജസ്റ്റിൻ ഫ്രാൻസിസ്, തുടങ്ങിയവർ സംസാരിച്ചു.മേഖലാ കമ്മിറ്റി ഭാരവാഹികളായി അഡ്വ.അഖിൽ.ജെ.ചന്ദ്രൻ പ്രസിഡന്റ് ,എസ്.എസ്. ദിലീപ് കുമാർ,അൽ അമീൻ (വൈസ് പ്രസിഡന്റ് ),എസ്.അബ്ദുല്ല ,വിഎസ് വിഷ്ണു (സെക്രട്ടറി),അരുൺ വിജയ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.