നെടുമങ്ങാട്:കല്ലിയോട് കുളപ്പള്ളിയിൽ തെങ്ങും തൈ നട്ട് കേരഗ്രാമം പദ്ധതിയ്ക്ക് ആവേശോജ്വല വരവേൽപ്പ്. ശാന്തി എന്ന കർഷകയുടെ കൃഷിയിടത്തിലാണ് പദ്ധതിക്ക് തുടക്കമായത്.നെടുമങ്ങാട് ബ്ലോക്ക് വികസന കാര്യ ചെയർമാൻ ചിത്രലേഖ കേരസഭ ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ എസ്.ജയകുമാർ പദ്ധതി വിശദീകരിച്ചു. കല്ലിയോട് മെമ്പർ സജീമുൻ,കേരസമിതി സെക്രട്ടറി എം.ജയചന്ദ്രൻ നായർ,മെമ്പർ സജീമുൻ,ചേല വാർഡ് കേരസഭ വാർഡ് മെമ്പർ അശ്വതി രഞ്ചിത്ത്,കേര സമിതി പ്രസിഡന്റ് സുനിൽരാജ് തുടങ്ങിയവർ പ്രസംഗിച്ചു. പദ്ധതി നിർവഹണ പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷി ഉദ്യോഗസ്ഥർ അപേക്ഷാ ഫോറം വിതരണം ചെയ്തു. ചുള്ളിമാനൂർ ഉദയ ഗ്രന്ഥശാലയിൽ ചെറുവേലി വാർഡിന്റെയും മെത്തോട് അങ്കണവാടി മുറ്റത്ത് ഇര്യനാട് വാർഡിന്റെയും കേര സഭ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.