തിരുവനന്തപുരം: വിശ്വകർമ്മജരുടെ പുണ്യദിനമായ ഋഷി പഞ്ചമി ദിനം പൊതു അവധിയായി പ്രഖ്യാപിക്കുക, സമുദായത്തിന് അർഹമായ പ്രാധാന്യം നൽകുക, വിശ്വകർമ്മ സമുദായത്തിൽ കോളേജുകൾ നിർമ്മിക്കാൻ സ്ഥലം അനുവദിക്കുക തുടങ്ങി വിവിധാവശ്യങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മറ്റ് വകുപ്പ് മന്ത്രിമാർക്കും വിശ്വകർമ്മ ഐക്യവേദി ചെയർമാൻ ഡോ. ബി. രാധാകൃഷ്ണൻ, ജനറൽ കൺവീനർ കെ.കെ. ചന്ദ്രൻ, സംസ്ഥാന കൺവീനർ വിഷ്ണു ഹരി എന്നിവർ ചേർന്ന് സമർപ്പിച്ചു.