തിരുവനന്തപുരം: മാജിക് പ്ലാനറ്റിൽ പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരയ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ മന്ത്രി പി. രാജീവ് നാളെ എത്തും. രാവിലെ 10ന് മാജിക് പ്ലാനറ്റിൽ നടക്കുന്ന മീറ്റ് ദ മിനിസ്റ്റർ എ ഡേ വിത്ത് സ്‌പെഷ്യൽ ടാലന്റ്സ് എന്ന പരിപാടിയിലൂടെയാണ് മന്ത്രി കുട്ടികളുമായി സംവദിക്കുന്നത്. ഡി.സി ബുക്സ് മാനേജിംഗ് ഡയറക്ടർ ഡി.സി. രവി അദ്ധ്യക്ഷത വഹിക്കും. ഗോപിനാഥ് മുതുകാട് നടത്തിയ 4 ഭാരതയാത്രാനുഭവങ്ങൾ ഉൾക്കൊള്ളിച്ച് പുറത്തിറക്കുന്ന പുസ്തകത്തിന്റെ നാമകരണം മന്ത്രി നിർവഹിക്കും. കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് മുഖ്യപ്രഭാഷണം നടത്തും. കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് സെക്രട്ടറി റിനി ആർ.പിള്ള, എഴുത്തുകാരി ഷൈലാതോമസ് തുടങ്ങിയവർ പങ്കെടുക്കും.