തിരുവനന്തപുരം: വനം കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും വനപരിപാലന പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനുമായി സംയോജിത ചെക്ക്‌പോസ്റ്റ് കോംപ്ലക്സുകൾ പ്രയോജനകരമാകുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. തെക്കൻ മേഖലയിലെ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും സംയോജിത ഫോറസ്റ്റ് ചെക്‌പോസ്റ്റ് കോംപ്ലക്സുകളുടെയും നിർമ്മാണോദ്ഘാടനം കോതമംഗലം ഗുരുതിക്കളം ചെക്ക് പോസ്റ്റിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒൻപത് ജില്ലകളിലായി 14 സംയോജിത ഫോറസ്റ്റ് ചെക്‌പോസ്റ്റ് സമുച്ചയങ്ങൾ 10.27 കോടി രൂപ ചെലവിലും, 15 ഫേറസ്റ്റ് സ്റ്റേഷൻ കെട്ടിടങ്ങൾ 11.27 കോടി രൂപ ചെലവിലുമാണ് നിർമ്മിക്കുക. അടുത്തവർഷം മാർച്ചോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.