നെടുമങ്ങാട്:പനവൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരമുള്ള പൊതു വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ അക്ഷരച്ചെപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു.അഡ്വ.ഡി.കെ മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മിനി സ്വാഗതം പറഞ്ഞു.ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.സുനിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം സുനിൽ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.ആർ ചിത്രലേഖ,ആർ.ശ്രീമതി,കെ.എൽ.രമ,പനവൂർ ഷറഫ്, ബിജു ത്രിവേണി, എസ്.എസ്. താരമോൾ, ജി.ശോഭ,രാജേന്ദ്രൻ നായർ,ഡി.ഷീലാകുമാരി, ലേഖാ, ഹസീനാ ബീവി, ഷഹുറുദീൻ, സജികുമാർ,എസ്.എൻ പുരം ഷൈല,വെള്ളാഞ്ചിറ വിജയൻ, തോട്ടുമുക്ക് റഷീദ്, അസനാരാശാൻ,വിജോദ്‌കുമാർ, നൗഷാദ് മൗലവി,നുജുമുദീൻ,സപ്തപുരം അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.