onam

തിരുവനന്തപുരം: ഓണത്തിന് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിൽ നേരത്തെ പ്രഖ്യാപിച്ചതു പോലെ കുട്ടികൾക്കായി ക്രീം ബിസ്കറ്റ് ഉണ്ടാവില്ല. കുട്ടികളുടെ അഭ്യർത്ഥന കണക്കിലെടുത്ത് മേൽത്തരം ക്രീം ബിസ്‌കറ്റ് നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ 16ന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നതാണ്. എന്നാൽ 20 കോടി രൂപയുടെയെങ്കിലും അധിക ബാദ്ധ്യത ഇതിലൂടെ ഉണ്ടാകുമെന്നതിനാലാണ് ഒഴിവാക്കിയത്. ആദ്യം 20 മിഠായികൾ അടങ്ങിയ ചോക്ലേറ്റ് പൊതി നൽകാനായിരുന്നു ആലോചിച്ചത്. അത് പിന്നീട് ബിസ്കറ്റിലെത്തുകയായിരുന്നു.

സഞ്ചി ഉൾപ്പെടെ 16 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. ആദ്യ ദിവസങ്ങളിൽ മഞ്ഞ,​ പിങ്ക് കാർഡുടമകൾക്കും തുടർന്ന് നീല,​ വെള്ള കാർഡുകാർക്കും കിറ്റുകൾ വിതരണം ചെയ്യും.