തിരുവനന്തപുരം: കോർപ്പറേഷനിൽ പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് നടത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ക്ഷേമ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടും അഴിമതിയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും പട്ടികജാതിമോർച്ച ജില്ലയിലെ, ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നീ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി. വർക്കല മുൻസിപ്പാലിറ്റിയിലേക്ക് നടത്തിയ മാർച്ച് പട്ടികജാതി മോർച്ച സംസ്ഥാന ജന. സെക്രട്ടറി അഡ്വ. സ്വപ്നജിത്ത് ഉദ്ഘാടനം ചെയ്തു.

അദ്ധ്യക്ഷൻ വർക്കല ശ്രീനി, ജില്ലാ ജനറൽ സെക്രട്ടറി പുഞ്ചക്കരി രതിഷ്, കൗൺസിലർ ഉണ്ണി എന്നിവർ സംസാരിച്ചു, ആറ്റിങ്ങൽ നഗരസഭ മാർച്ച് മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ് ഉദ്ഘാടനം ചെയ്തു, മോർച്ച മണ്ഡലം പ്രസിഡന്റ് ഉഷ, ജില്ല വൈ. പ്രസിഡന്റ് ബൈജു, വിജയൻ മധു എന്നിവർ പങ്കെടുത്തു, നെടുമങ്ങാട് നഗരസഭ മാർച്ച്, മോർച്ച സംസ്ഥാന വൈ. പ്രസിഡന്റ് സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു, രാജദാസ്, സിജി എന്നിവർ പങ്കെടുത്തു. നെയ്യാറ്റിൻകര നഗരസഭയിലേക്കുള്ള മാർച്ച് മോർച്ച ജില്ലാ വൈ. പ്രസിഡന്റ് പാറയിൽ മോഹനൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് രാജേഷ്, മോർച്ച പ്രസിഡന്റ് ഷിബു, ജന. സെക്രട്ടറി ജിഷ്ണു എന്നിവർ പങ്കെടുത്തു.