കിളിമാനൂർ: പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയിൽ പറണ്ടക്കുഴിയിൽ വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും നിരവധി പേർ സി.പി.ഐയിൽ ചേർന്നു.പറണ്ടക്കുഴി ബ്രാഞ്ച് രൂപീകരണ യോഗം കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം.റാഫി ഉദ്ഘാടനം ചെയ്തു.കെ ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറിയേറ്റംഗം ജി.എൽ. അജീഷ് ,എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി റഹീം നെല്ലിക്കാട്,പ്രസിഡന്റ് രതീഷ് വല്ലൂർ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജി.ബാബു കുട്ടൻ,ടി.താഹ,എൽ.ആർ.അരുൺ രാജ്,പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ദീപ,ബ്ലോക്ക് പഞ്ചായത്തംഗം എ.ഷീല,അവിനാഷ്,അഡ്വ.ശ്യാംകുമാർ,സുഭാഷ് ബാബു,സോമൻ ആശാരി,ദീപു ലാൽ,രാഗിണി എന്നിവർ സംസാരിച്ചു.എൻ.ബാബു സ്വാഗതവും ബിന്ദു രാമചന്ദ്രൻ നന്ദിയും പറഞ്ഞു.എൻ.ബാബുവിനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.