bond

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബോണ്ട് സർവീസിൽ ബക്രീദാഘോഷവും സ്ഥിര യാത്രക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണവും സംഘടിപ്പിച്ചു.ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളായ യദുജിത്ത്,ഷിഫാഫാത്തിമ,അഭിഷേക്,ആസിയഫാത്തിമ എന്നിവർക്ക് വേണ്ടി രക്ഷിതാക്കളായ ബിന്ദു,നദീറാബീവി,ശോഭ,സനൂജാബീവി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.ലാലു,ഷാഹിനാദ് ഷിബു വയ്യേറ്റ്,അനിൽ പിരപ്പൻകോട്,ജഗ്ഫർതേമ്പാംമൂട്,ജലീല, ഷൈജിത്,ഷഹീർ,സുജ,അനിൽകുമാർ,ശ്യാം,മനുമോഹൻ,അഞ്ജന,ലത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.