cpi

വിതുര:സി.പി.ഐ വിതുര ലോക്കൽകമ്മിറ്റി വിതുര പഞ്ചായത്തിലെ 25 വിദ്യാർത്ഥികൾക്ക് ഒാൺലൈൻ പഠനത്തിനായി ടാബുകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.സി.പി.ഐ അരുവിക്കരനിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി മീനാങ്കൽകുമാർ,അജയ്കിരൺ,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,സി.പി.ഐ വിതുര ലോക്കൽകമ്മിറ്റിസെക്രട്ടറി ആർ.കെ.ഷിബു,മുൻ സെക്രട്ടറി ആനപ്പാറ പി.സി.ജനാർദ്ദനൻ,കല്ലാർ ഗോപിനാഥൻനായർ,കല്ലാർ വാർഡ്മെമ്പർസുനിത,സന്തോഷ് വിതുര,കെ.മനോഹരൻകാണി,കല്ലാർ വസന്തകുമാരിയമ്മ എന്നിവർ പങ്കെടുത്തു.