f

കാഞ്ഞിരംപാറ:ഹൃദ്രോഗ ചികിത്സയ്ക്കിടെ ശരീരത്തെ ബാധിച്ച വൃക്കരോഗം മാറി ജീവിക്കാൻ കൊതിക്കുകയാണ് നാല്പത്തിയെട്ടുകാരിയും മൂന്ന് പെൺമക്കളുടെ അമ്മയുമായ സെൽവി.നെടുമങ്ങാട് ഉഴമലയ്ക്കൽ കാഞ്ഞിരംപാറ ശാലിനിഭവനിൽ സെൽവിയാണ് ചികിത്സയ്ക്ക് നിവൃത്തിയില്ലാതെ കഴിയുന്നത്.ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ചികിത്സ. ഡയാലിസിന് 24,000 രൂപയാണ് ചെലവ്. ഇതിന് പുറമെ ഹൃദ്രോഗത്തിനുള്ള ചെലവ് വേറെ വേണം.രണ്ടു വർഷം മുൻപ് സെൽവിയുടെ ഭർത്താവ് സ്നേഹകുമാർ മരിച്ചതോടെ ചികിത്സയും ജീവിതവും ബുദ്ധിമുട്ടിലായി.ഹോളോബ്രിക്ക് കെട്ടിയ വീട്ടിൽ വിധിയെ പഴിച്ചു കഴിയുകയാണ് സെൽവിയും ഇവരുടെ ഇളയമകളും സെൽവിയുടെ അമ്മയും.

കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്.വൃക്ക രോഗം കലശലായതിനെതുടർന്ന് നീര് വന്ന് ശരീരമാകെ വീർത്ത് അനങ്ങാൻ പോലുമാകാത്ത സ്ഥിതിയാണ്. തുടർചികിത്സയ്ക്ക് കഴിയാതെ ബുദ്ധിമുട്ടുന്ന ഇവർ എസ്.ബി.ഐ വെള്ളനാട് ശാഖയിൽ 67146079240 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്.ഐ.എഫ്.എസ് കോഡ് SBIN0070793. ഫോൺ :9497013593.