കല്ലമ്പലം: വ്യക്തിവൈരാഗ്യം കാരണം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ചെമ്മരുതി മാവിന്മൂട് പുത്തൻവിള വീട്ടിൽ ജിജിത്ത് (36), നാവായിക്കുളം ചിറ്റായിക്കോട് കല്ലൂർകുഴി പ്രസാദം വീട്ടിൽ ജോസ് എന്ന പ്രസാദ് (38) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 13നാണ് കേസിനാസ്‌പദമായ സംഭവം. പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതിയുടെ വാഹനം ഇറക്കിക്കൊടുക്കാത്തതിലുള്ള വിരോധത്തിൽ കുടവൂർക്കോണത്തുവച്ച് യുവാവിനെ വെട്ടുകത്തിക്ക് തലയ്‌ക്ക് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കല്ലമ്പലം സി.ഐ ഫറോസ്.ഐയുടെ നേതൃത്വത്തിൽ എസ്.ഐ ഗംഗാ പ്രസാദ്. വി, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ ഷാൻ, സി.പി.ഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.