കല്ലമ്പലം:ഇരു വൃക്കകളും തകരാറിലായി ഭർത്താവ് കിടപ്പിലായതോടെ മൂന്ന് മക്കളെ പോറ്റാൻ പേരൂർ സജീർ മൻസിലിൽ സജീന (30)ഏറെ ബുദ്ധിമുട്ടുകയാണ്.ആഴ്ചയിൽ രണ്ട് ഡയാലിസിസ് വേണ്ടിവരുന്ന ഭർത്താവ് ഷായെ (52) രക്ഷിക്കാൻ സുമനസുകളുടെ കനിവ് തേടുകയാണ്.കല്ലമ്പലം അരവിന്ദോ സ്കൂളിൽ നാലാം ക്ലാസിലും ഒന്നാം ക്ലാസിലും പഠിക്കുന്ന റോഷന്റെയും രഹാനയുടെയും വിദ്യാഭ്യാസം മുടങ്ങാത്തത് സ്കൂൾ അധികൃതർ ഫീസ് ഈടാക്കാത്തതുകൊണ്ട് മാത്രം.ആഴ്ചയിൽ 4000 രൂപ രണ്ട് ഡയാലിസിസിനായി ചെലവാകും.അടിയന്തരമായി ഒരു വൃക്കയെങ്കിലും മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.സജീന വൃക്ക നൽകാൻ തയ്യാറായെങ്കിലും എ.ബി പോസിറ്റീവായതിനാൽ ചേരില്ല.ഒരു വൃക്കയെങ്കിലും മാറ്റിവച്ച് ഭർത്താവിനെ രക്ഷിക്കാൻ സുമനസുകളുടെ സഹായം തേടുകയാണ് സജീന.സജീനയുടെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മണനാക്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 078401000011834. IFSC : IOBA0000784. ഫോൺ: 8078786327.