1

പൂവാർ: കമുകിൻ പാളയിൽ ലോക അത്ഭുതങ്ങൾ വരച്ച് ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെ അംഗീകാരം നേടിയ കാഞ്ഞിരംകുളം സ്വദേശിയും എം.ബി.ബി.എസ് വിദ്യാർത്ഥിയുമായ റോഷ്ന എസ്. റോബിനെ അഡ്വ. എം. വിൻസെന്റ് എം.എൽ.എ ആദരിച്ചു. യൂത്ത് കോൺഗ്രസ് കോവളം മണ്ഡലം വൈസ് പ്രസിഡന്റ് കാഞ്ഞിരംകുളം ശരത് കുമാർ ചടങ്ങിൽ പങ്കെടുത്തു. വാട്ടർ കളർ, പെൻസിൽ ഡ്രോയിംഗ്‌, ബോട്ടിൽ പെയിന്റിംഗിലും സമർദ്ധയാണ് ഈ മെഡിക്കൽ വിദ്യാർത്ഥി. വാട്ടർ അതോറിട്ടി ജീവനക്കാരനായ റോബിൻസണിന്റെയും അദ്ധ്യാപികയായ ഷീബയുടെയും മകളാണ് റോഷ്ന.