മണിരത്നം ചിത്രം പൊന്നിയിൽ ശെൽവൻ രണ്ടു ഭാഗങ്ങളിലായി റിലീസ് ചെയ്യും. ആദ്യഭാഗം അടുത്ത വർഷം പുറത്തിറങ്ങും.
വലിയ താര നിര അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിൽ ശെൽവൻ. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർത്ഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ്ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക. കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള നോവലിനെ ആധാരമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവിവർമ്മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. മണിരത്നവും ലൈക പ്രൊഡക്ഷൻസും ചേർന്നു നിർമ്മിക്കുന്ന ചിത്രം കാണാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. കൊവിഡ് മൂലം നിറുത്തിവച്ച ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണംപോണ്ടിച്ചേരിയിൽ പുനരാരംഭിച്ചു.