കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് എത്തുന്നത്. നിർമ്മാതാവ് ലിസ്‌റ്റിൻ സ്റ്റീഫനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിവരം ചാക്കോച്ചനും ജയസൂര്യയും പ്രേക്ഷകരെ അറിയിച്ചത്. സിനിമയുടെ മറ്റു വിവരങ്ങൾ ഉടൻ പുറത്തുവിടും. 2016ൽ റിലീസ് ചെയ്ത ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിനുശേഷം ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്.