പാലോട്: നന്ദിയോട് പഞ്ചായത്തിലെ പ്രധാനസ്ഥലങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷം. രാത്രിയിലും പകലും നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റി ചികിത്സയിലാണ്. നഗരങ്ങളിൽ നിന്ന് പിടികൂടിയ നായ്ക്കളെ ഗ്രാമീണജനവാസമേഖലയിൽ കൊണ്ടുതള്ളുന്നതായാണ് ആക്ഷേപം. നന്ദിയോട് ചന്ത, പച്ച ക്ഷേത്രം ഗ്രൗണ്ട്, പുലിയൂർ ഓട്ടുപാലം, പച്ച, കാലൻ കാവ് ,പൊട്ടൻചിറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവറ്റകളുടെ ശല്യം കൂടുതലായിയുള്ളത്. കഴിഞ്ഞ ദിവസം ഓട്ടുപാലത്തിൽ റോഡരികിൽ താമസിക്കുന്ന മൂന്നു വയസ്സുകാരിയെ ആക്രമിക്കാൻ ശ്രമിച്ച നായ്ക്കളുടെ കൂട്ടത്തെ നാട്ടുകാർ ഓടിച്ച് വിട്ടു. ഇരുചക്രവാഹനത്തിനു കുറുകെച്ചാടി അപകടത്തിൽപ്പെടുന്നവരും നിരവധിയാണ്. അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണം.