തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തകനും ഈശോസഭ വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ ചിതാഭസ്മത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സ്മരണാഞ്ജലിയർപ്പിച്ചു. എറണാകുളത്തു നിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്ന ചിതാഭസ്മം ഇന്നലെ രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ മേയർ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി. ഉച്ചയ്‌ക്ക് ഒന്നുവരെ പ്രസ് ക്ലബിൽ പൊതുദർശനത്തിനുവച്ചു. ഫാ. സ്റ്റാൻ സ്വാമി ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

അദ്ദേഹത്തിന്റെ ക്ലാസിൽ പഠിക്കാനായതിൽ താൻ ഭാഗ്യവാനാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. മനുഷ്യാവകാശത്തിനായി പോരാടിയ കർമ്മയോഗിയാണ് ഫാ. സ്റ്റാൻ സ്വാമിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. കേന്ദ്ര ഭരണ ക്രൂരതയുടെ ഇരയാണ് ഫാ. സ്റ്റാനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.

മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, ജി.ആർ. അനിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി. ദിവാകരൻ, പന്ന്യൻ രവീന്ദ്രൻ, വി.എം. സുധീരൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പാലോട് രവി, എം.എൽ.എമാരായ എം. വിൻസന്റ്, വി. ശശി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മാങ്കോട് രാധാകൃഷ്ണൻ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ, അഡ്വ. കെ. മോഹൻകുമാർ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം,​ സ്വാമി സന്ദീപാനന്ദഗിരി, പാളയം ഇമാം ഡോ. സുഹൈബ് മൗലവി, ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഫാ. ഡോ.ജോസ് മാത്യു, ഫാ. യൂജിൻ എച്ച്.പെരേര, ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, ഫാ. ബേബി ചാലിൽ, ഫാ. ഡൈസൺ, ഫാ. ഗ്ലാഡിൻ അലക്സ് തുടങ്ങിയവർ സ്മരണാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിനുശേഷം ചിതാഭസ്മം നാഗർകോവിലിലേക്ക് കൊണ്ടുപോയി.