1

പൂവാർ:കേരള സർക്കാർ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കി വരുന്ന പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഭാഗമായി തിരുപുറം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നെയ്യാറിലെ പാഞ്ചിക്കാട്ടുകടവിൽ 5000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിൻ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ്, വാർഡ് മെമ്പർ ലിജു, ഫിഷറീസ് ഉദ്യോഗസ്ഥർ, കോ-ഓർഡിനേറ്റർ പ്രീത തുടങ്ങിയവർ പങ്കെടുത്തു.