നെയ്യാറ്റിൻകര: സഹകരണ വകുപ്പിനു വേണ്ടി കേന്ദ്രത്തിൽ മന്ത്രാലയം രൂപീകരിക്കുവാനും ചുമതല അമിത്ഷായ്ക്ക് നൽകുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സംസ്ഥാനത്തെ സഹകരണ മേഖല ആശങ്കയോടെയാണ് കാണുന്നതെന്ന് സഹകരണ ജനാധിപത്യ വേദി . കേരളത്തിലെ കരുത്തുറ്റ സഹകരണ മേഖലയെ തകർക്കാൻ നടത്തി ക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കെതിരെ കേരളത്തിലെ യു.ഡി.എഫും . സഹകരണ ജനാധിപത്യ വേദിയും ശക്തമായ സമര പരിപാടികൾ ആവിഷ്ക്കരിക്കും. വെളളിയാഴ്ച രാവിലെ 11 മണിയ്ക്ക് രാജ്ഭവനു മുന്നിൽ സഹകാരികളുടെ ധർണ്ണ സംഘടിപ്പിക്കുന്നതാണ്. താലൂക്ക് കമ്മിറ്റി ചെയർമാൻ എൻ. ശൈലേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ചെങ്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ആർ. സൈമൺ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വെൺ പകൽ അവനീന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി.