niyamasabha

തിരുവനന്തപുരം: ആവനാഴിയിൽ ആരോപണ ശരങ്ങൾക്ക് പഞ്ഞമില്ലാത്ത പ്രതിപക്ഷത്തിന്, ഏറ്റവുമൊടുവിൽ ഒരായുധം കൂടി എറിഞ്ഞുകൊടുത്ത് മന്ത്രി എ.കെ. ശശീന്ദ്രനും. നാളെ തുടങ്ങുന്ന പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തുടക്കത്തിലേ പൊടിപാറാനുള്ള സാദ്ധ്യതകളൊരുങ്ങി. ഇരുപത് ദിവസം നീളുന്ന രണ്ടാം സമ്മേളനത്തിന്റെ മുഖ്യ ദൗത്യം ധനാഭ്യർത്ഥനകൾ പൂർത്തിയാക്കി സമ്പൂർണ ബഡ്ജറ്റ് പാസാക്കുകയാണ്.

സ്ത്രീ സുരക്ഷാ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ ഉപവാസം ചർച്ച ചെയ്യാനാവശ്യപ്പെട്ട് പ്രതിപക്ഷത്തെ കെ. ബാബുവിന്റെ നോട്ടീസ് സഭ മുമ്പാകെയുള്ളപ്പോഴാണ്, സ്ത്രീപീഡന പരാതി ഒതുക്കിത്തീർക്കാൻ പാർട്ടി മന്ത്രി ഇടപെട്ടെന്ന ആക്ഷേപവുമായി എൻ.സി.പി മണ്ഡലം പ്രസിഡന്റ് രംഗത്തെത്തിയത്. ഒരു പൂവ് മോഹിച്ച പ്രതിപക്ഷത്തിന് പൂന്തോട്ടം ലഭ്യമായ അവസ്ഥ. പദ്മവ്യൂഹം ഭേദിച്ച് ഭരണപക്ഷം എങ്ങനെ പുറത്ത് കടക്കുമെന്നതിനെ ആശ്രയിച്ചാവും സമ്മേളനത്തിന്റെ ഭാവി. ആക്രമണങ്ങൾക്ക് തടയിടാൻ പ്രതിപക്ഷത്തെ അംഗം മാത്യു കുഴൽനാടന്റെ രൂപത്തിൽ മറുമരുന്ന് ഭരണപക്ഷവും കരുതിവച്ചിട്ടുണ്ട്. പോക്സോ കേസിലെ പ്രതിക്കായി കോൺഗ്രസ് അംഗം മാത്യു കുഴൽനാടൻ വാദിച്ചെന്ന പരാതി ഭരണപക്ഷം സ്പീക്കർക്ക് മുന്നിലെത്തിച്ചുകഴിഞ്ഞു.

സ്ത്രീപീഡന പരാതി നല്ല നിലയിൽ തീർപ്പാക്കണമെന്ന് ഇരയോട് മന്ത്രി ശശീന്ദ്രൻ ഫോണിൽ നിർദ്ദേശിച്ചെന്നാണ് ആക്ഷേപം. മന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു. രണ്ട് മാസം പൂർത്തിയാക്കിയ രണ്ടാം പിണറായി മന്ത്രിസഭ നേരിടുന്ന ആദ്യ വെല്ലുവിളിയായി ഇത് മാറുമോയെന്നാണറിയേണ്ടത്. നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കാൻ അപ്പീലുമായെത്തിയ സർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് നേരിടേണ്ടിവന്ന വിമർശനവും, അന്നത്തെ ധനമന്ത്രി കെ.എം.മാണിക്കെതിരായ അഴിമതിയാരോപണമാണ് സഭയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് സുപ്രീംകോടതിയിൽ സർക്കാർ അഭിഭാഷകൻ ആദ്യം പറഞ്ഞതുമെല്ലാം പ്രതിപക്ഷത്തിന് ഇന്ധനമാണ്.

മുട്ടിൽ മരംമുറി വിവാദം കത്തിനിൽക്കെ, വിവരാവകാശനിയമപ്രകാരം അപേക്ഷയ്ക്ക് മറുപടി നൽകിയ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയ്ക്കെതിരായ സർക്കാർ നടപടിയും പ്രതിപക്ഷത്തിന് ആയുധമാണ്. കൊവിഡ് മരണനിരക്ക് കണക്കാക്കുന്നതിലെ കുഴപ്പം, നിയന്ത്രണങ്ങളിലെ പാകപ്പിഴ തുടങ്ങിയ

ആരോപണങ്ങൾക്ക് പുറമെ സ്വർണക്കടത്ത് വിവാദവും പ്രതിപക്ഷമുയർത്തും. അതേസമയം, കൊവിഡ് പ്രതിരോധത്തിൽ, സർക്കാരിന്റെ നേട്ടങ്ങളും, വാക്സിനേഷനിലെ പുരോഗതിയുമൊക്കെ ഭരണപക്ഷവും എടുത്തുകാട്ടാം.

 ഇ​ട​തു​മു​ന്ന​ണി​യെ​ ​വെ​ട്ടി​ലാ​ക്കി​ ​മ​ന്ത്രി ശ​ശീ​ന്ദ്ര​നെ​തി​രാ​യ​ ​ആ​രോ​പ​ണം

​പീ​ഡ​ന​ ​പ​രാ​തി​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ​ ​എ​ൻ.​സി.​പി​യു​ടെ​ ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ​ ​ഇ​ട​പെ​ട്ടു​വെ​ന്ന​ ​യു​വ​തി​യു​ടെ​ ​തു​റ​ന്നു​പ​റ​ച്ചി​ലും​ ​പു​റ​ത്തു​വി​ട്ട​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണ​വും​ ​ര​ണ്ടു​ ​മാ​സം​ ​പി​ന്നി​ട്ട​ ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​നെ​ ​വെ​ട്ടി​ലാ​ക്കു​ന്ന​താ​യി.​ ​തു​ട​ർ​ഭ​ര​ണ​ത്തി​ന്റെ​ ​തി​ള​ക്കം​ ​മ​ങ്ങു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണ് ​ഇ​ട​തു​ ​നേ​തൃ​ത്വം.​ ​നാ​ളെ​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​തു​ട​ങ്ങു​ക​യാ​ണ്.​ ​എ​ൻ.​സി.​പി​യി​ലെ​ ​ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​മെ​ന്ന് ​വ്യാ​ഖ്യാ​നി​ച്ചാ​ലും​ ​സ്ത്രീ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലു​ള്ള​ ​ഇ​ട​പെ​ട​ലാ​യ​തി​നാ​ൽ​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​രാ​ഷ്ട്രീ​യ​ആ​യു​ധ​മാ​ക്കി​ ​പ്ര​തി​പ​ക്ഷം​ ​മാ​റ്റും.

സ്ത്രീ​ക​ൾ​ക്ക് ​നേ​രെ​യു​ള്ള​ ​അ​തി​ക്ര​മ​ങ്ങ​ളി​ൽ​ ​പ​രാ​തി​ ​സ്വീ​ക​രി​ക്കാ​ൻ​ ​പൊ​ലീ​സ് ​വീ​ട്ടി​ലെ​ത്തു​ന്ന​ ​പ​ദ്ധ​തി​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ച് ​ഇ​രു​പ​ത്തി​നാ​ലു​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ഉ​യ​ർ​ന്ന​ ​വി​വാ​ദം​ ​സ​ർ​ക്കാ​രി​നെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യും​ ​ചെ​യ്തു.
ആ​രോ​പ​ണ​ ​വി​ധേ​യ​ൻ​ ​എ​ൻ.​സി.​പി​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗ​മാ​ണ്.​ ​പ​രാ​തി​ ​ന​ൽ​കി​യ​ ​യു​വ​തി​യു​ടെ​ ​പി​താ​വ് ​ബ്ളോ​ക്ക് ​ഭാ​ര​വാ​ഹി​യും.​ ​പ​രാ​തി​ ​ന​ല്ല​ ​നി​ല​യി​ൽ​ ​തീ​ർ​ക്ക​ണ​മെ​ന്ന് ​മ​ന്ത്രി​ ​വി​ളി​ച്ചു​പ​റ​ഞ്ഞ​ത് ​പാ​ർ​ട്ടി​യി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​ ​സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്നാ​ണ് ​എ​ൻ.​സി.​പി​ ​വൃ​ത്ത​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.
സ്ത്രീ​പീ​ഡ​ന​മാ​ണെ​ന്ന് ​അ​റി​യാ​തെ​യാ​ണ് ​പ​രാ​തി​ ​ന​ല്ല​ ​നി​ല​യി​ൽ​ ​തീ​ർ​ക്ക​ണ​മെ​ന്ന് ​ഫോ​ണി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ​മ​ന്ത്രി​യും​ ​പ​റ​യു​ന്നു.​ ​മ​ന്ത്രി​ക്ക് ​പ​രാ​തി​യെ​ക്കു​റി​ച്ച് ​വ്യ​ക്ത​മാ​യി​ ​അ​റി​യാ​മെ​ന്നാ​ണ് ​യു​വ​തി​യു​ടെ​ ​വാ​ദം.​ഫോ​ൺ​ ​സം​ഭാ​ഷ​ണം​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​അ​തു​ ​ശ​രി​വ​യ്ക്കു​ന്നു.​ ​ന​ല്ല​നി​ല​യി​ൽ​ ​എ​ന്നാ​ൽ,​ ​ക്ഷ​മി​ക്ക​ണ​മെ​ന്നാ​ണോ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ​പി​താ​വ് ​ശ​ബ്ദ​രേ​ഖ​യി​ൽ​ ​ചോ​ദി​ക്കു​ന്നു​ണ്ട്.
സി.​പി.​എ​മ്മി​ന്റെ​യോ​ ​സി.​പി.​ഐ​യു​ടെ​യോ​ ​നേ​താ​ക്ക​ൾ​ ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​ഗ​തി​ ​നി​രീ​ക്ഷി​ച്ച​ശേ​ഷം​ ​ഇ​ട​പെ​ടാ​മെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ​വ​ർ.​ ​പ​ഞ്ചാ​യ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു​വ​തി​ ​ത​ങ്ങ​ളു​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​യി​രു​ന്ന​തി​നാ​ൽ​ ​ബി.​ജെ.​പി​യും​ ​വി​ഷ​യം​ ​ക​ടു​പ്പി​ക്കു​ന്നു.
ഒ​ന്നാം​ ​പി​ണ​റാ​യി​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ഹ​ണി​ട്രാ​പ്പ് ​വി​വാ​ദ​ത്തി​ൽ​ ​രാ​ജി​ ​വ​യ്ക്കേ​ണ്ടി​വ​ന്ന​ ​മ​ന്ത്രി​യാ​ണ് ​ശ​ശീ​ന്ദ്ര​ൻ.​ ​പി​ന്നീ​ട് ​ജു​ഡി​ഷ്യ​ൽ​ ​ക​മ്മി​ഷ​ൻ​ ​ക്ളീ​ൻ​ചി​റ്റ് ​ന​ൽ​കി​യ​തോ​ടെ​യാ​ണ് ​തോ​മ​സ് ​ചാ​ണ്ടി​ ​രാ​ജി​ ​വ​ച്ച​ ​ഒ​ഴി​വി​ലേ​ക്ക് ​ഇ​ട​വേ​ള​ ​ക​ഴി​ഞ്ഞ് ​തി​രി​ച്ചെ​ത്തി​യ​ത്.