ബാലരാമപുരം :വിക്ടറി വോക്കേഷണൽ & വിക്ടറി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാനേജിംഗ് ട്രസ്റ്റി കെ. വി.അനിൽകുമാറിന്റെയും ഇ.വിജയകുമാരിയുടെയും മകൻ ശ്രീദേവിന്റെ വിവാഹ ചടങ്ങിലേക്കായി മാറ്റിവച്ച തുകയിൽ നിന്നും രണ്ട് സ്കൂളിലേയും 20 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.മന്ത്രി വി.ശിവൻകുട്ടി സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി മല്ലിക, ബ്ലോക്ക് മെമ്പർ ലതകുമാരി,വാർഡ് മെമ്പർ ഇ ബി വിനോദ്കുമാർ,വിവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് എസ് പ്രകാശ്, വിജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് എസ് എസ് ഹമീദ്, പ്രിൻസിപ്പൽ അശോക് കുമാർ , ഹെഡ്മാസ്റ്റർമാരായ ദിനേഷ്കുമാർ, സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.