ബാലരാമപുരം :സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റുമായിരുന്ന സഖാവ് കാട്ടാക്കട ശശിയെ അനുസ്മരിച്ചു. ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യുണിയൻ നേമം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലരാമപുരം വ്യാപരഭവനിൽ ചേർന്ന അനുസ്മരണയോഗം യൂണിയൻ ജില്ലാ സെക്രട്ടറി വി.കേശവൻകുട്ടി ഉദ്ഘാടനം ചെയ്തു.ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം ബാലരാമപുരം കബീർ അദ്ധ്യക്ഷതവഹിച്ചു.സി.പി.എം ഏരിയ സെക്രട്ടറി പാറകുഴി സുരേന്ദ്രൻ,ബാലരമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനൻ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി എസ് സുദർശനൻ,പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, യൂണിയൻ ജോയിന്റ് സെക്രട്ടറിമാരായ ശിവന്തകരാജൻ,എസ്.ജയചന്ദ്രൻ,എൻ.അർജുനൻ എന്നിവർ സംസാരിച്ചു