തിരുവനന്തപുരം: രാജ്യസുരക്ഷയെ ബാധിക്കുകയും ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുകയും ചെയ്ത പെഗാസസ് ഫോൺ ചോർത്തലിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ രാജ്ഭവന് മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. തുടർന്ന് നരേന്ദ്ര മോദി,അമിത് ഷാ എന്നിവരുടെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്. ശബരീനാഥൻ, എൻ.എസ്. നുസൂർ, സെക്രട്ടറിമാരായ ഷജീർ നേമം, ചിത്രദാസ്, വീണ എസ്. നായർ, അനീഷ് കാട്ടാക്കട, ശരത് ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.ആർ. രാജേഷ്, അഡ്വ. ഷൈൻലാൽ എം.പി, അജയ് കുര്യാത്തി, ശംഭു പാൽകുളങ്ങര, കെ.എഫ് ഫെബിൻ, മഹേഷ് രാജാജി നഗർ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ നീതു രഘുവരൻ, ഫൈസൽ, പ്രഷോബ്, മാഹീൻ ,പത്മേഷ് , യൂസഫ് കല്ലറ എന്നിവർ നേതൃത്വം നൽകി.