തിരുവനന്തപുരം:ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് നാടുനീങ്ങിയതിന്റെ മുപ്പതാം വാർഷികം ആചരിച്ചു. കവടിയാർ കൊട്ടാരം പഞ്ചവടിയിൽ കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പരിപാടി.ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് ശേഷം ശ്രീചിത്തിര തിരുനാളിന്റെ സമാധിയിൽ മൂലം തിരുനാൾ രാമവർമ്മ ദീപം തെളിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതീ ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീ ഭായി ആദിത്യവർമ, ഭീമാ ചെയർമാൻ ബി. ഗോവിന്ദൻ തുടങ്ങിയവർ സമാധിയിൽ പുഷ്പാർച്ചന നടത്തി. ശ്രീചിത്തിരതിരുനാൾ സ്‌മാരക സമിതി ഭാരവാഹികളായ പാലോട് രവി, എസ്.എൻ. രഘുചന്ദ്രൻ നായർ, ശാസ്തമംഗലം മോഹൻ, ലംബോധരൻ നായർ,സതീഷ് കുമാർ, പി.രവീന്ദ്രൻ നായർ,വി. സൺലാൽ,ജേക്കബ് കെ. എബ്രഹാം,കൊട്ടാരം സെക്രട്ടറി ബാബു നാരായണൻ എന്നിവർ പങ്കെടുത്തു.