ചിറയിൻകീഴ് : മുതലപ്പൊഴിയിലെയും സമീപ പ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ അപകടങ്ങളും ഈ മേഖലയിലെ പ്രശ്നങ്ങളും നേരിട്ട് മനസിലാക്കുന്നതിന്റെ ഭാഗമായി മന്ത്രി സജി ചെറിയാൻ മുതലപ്പൊഴി, അഞ്ചുതെങ്ങ്, പെരുമാതുറ മേഖലകളിൽ സന്ദർശനം നടത്തി. തുടർന്ന് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഈ വിഷയങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി യോഗം ചേർന്നു. ഈ മേഖലയിൽ മരണങ്ങൾ ഇനി ഉണ്ടാകാതിരിക്കാനുള്ള പഠനവും പരിഹാര നടപടിയും സമാന്തരമായി കൊണ്ടുപോവുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് മുതലപ്പൊഴി സന്ദർശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നയോഗത്തിൽ വി.ശശി എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലെയ്ജു, അഞ്ചുതെങ്ങ് പള്ളി വികാരി ഫാദർ ലൂസിയ,പൂത്തുറ ഇടവക വികാരി ബിനു, മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.