തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ ആറു പ്രദേശങ്ങളെ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ മുട്ടത്തറ ഡിവിഷനിലെ പുളിമൂട് ജംഗ്‌ഷൻ, സി.എസ്.ഐ ചർച്ച് ജംഗ്‌ഷൻ, ചന്തമുക്ക്, പരുത്തിക്കുഴി എന്നിവയെ മൈക്രോ കണ്ടെയ്ൻമന്റ് സോണായും വാമനപുരം പഞ്ചായത്ത് ആറാം വാർഡ്, പുളിമാത്ത് പഞ്ചായത്ത് 12-ാം വാർഡ് എന്നിവയെ കണ്ടെയ്ൻമെന്റ് സോണായുമാണ് പ്രഖ്യാപിച്ചത്.ഇവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.