ddd

വെള്ളനാട്:വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ എട്ട് പഞ്ചായത്തുകളിലേയും ഈസ് ഓഫ് ലിവിംഗ് സർവേ പൂർത്തിയായി. 2011 സാമൂഹിക - സാമ്പത്തിക - ജാതി സെൻസസ് പ്രകാരം അവശതയനുഭവിക്കുന്നതായി കണ്ടെത്തിയ കുടുംബങ്ങളിലെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങൾ പഠിക്കുന്നതിനാണ് കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം സർവേ നടത്തിയത്. അതത് ഗ്രാമ പഞ്ചായത്തുകൾ നേതൃത്വം നൽകിയ സർവേയുടെ ചുമതല ബ്ലോക്ക് പഞ്ചായത്തിനാണ്.